400 വര്‍ഷം പഴക്കമുള്ള ഈ കോട്ട ഹൈദരാബാദില്‍ നിന്ന് 98 കിലോമീറ്ററും നിസാമാബാദില്‍ നിന്ന് 38 കിലോമീറ്ററും ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഖമ്മം വംശത്തില്‍ പെട്ട കാമിനേനി വംസം എന്നയാളാണ് ആണ് കോട്ട നിര്‍മിച്ചത്. ഹിന്ദു,മുസ്ലിം ശില്പ്പകലകളുടെ സമന്വയമാണ് കോട്ട. പകരംവെക്കാന്‍ മറ്റൊന്നില്ലാത്ത ഈ കോട്ട തകര്‍ച്ചയുടെ വക്കിലാണെന്നതാണ് ഏറെ സങ്കടകരം. കോട്ടക്ക് പുറത്ത് കാക്കാത്തിയ രാജാക്കന്മാര് നിര്‍മിച്ച ശിവക്ഷേത്രവും ഏറെ ആകര്‍ഷകമാണ്.