ഹൈദരാബാദ് നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ളതാണ്. മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ കോട്ട പത്താം നൂറ്റാണ്ടില്‍ രാഷ്ട്രപുത്ര രാജവംശത്തിലെ രാജാക്കന്മാരാണ് നിര്‍മിച്ചത്. നിസാമാബാദ് നഗരത്തിന് തെക്കുപടിഞ്ഞാറായി ഒരുകുന്നിന്മുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 300 അടി പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ശക്തിദുര്‍ഗം അന്നത്തെ കാലത്തെ നിര്മാണവൈഭവത്തിന്െറ ഉത്തമോദാഹരണമായാണ് ഗണിക്കപ്പെടുന്നത്. രാജാക്കന്മാര് മാറിയതനുസരിച്ച് കോട്ടയുടെ രൂപഭാവങ്ങളില്‍ ഏറെ മാറ്റവും വന്നിട്ടുണ്ട്.