ഡല്‍ഹിയോടും ഗുര്ഗാവോണിനോടും ഒപ്പം നില്ക്കാന് നോയ്ഡയെ പ്രാപ്തമാക്കുന്ന കോസ്മോപോളിറ്റന്‍ സ്വഭാവത്തോടുകൂടിയ മാര്‍ക്കറ്റാണ് സെക്ടര്‍ 18 മാര്‍ക്കറ്റ്. ഷോപ്പിംഗ് മാളുകളും, ഭക്ഷണശാലകളും, മള്ട്ടിപ്ലെക്സുകളുമൊക്കെയായി ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ ബിസിനസ്സ് സെന്ററുകളില്‍ ഒന്നായി ഈ മാര്‍ക്കറ്റ് മാറിയിരിക്കുന്നു.
റീട്ടെയില്‍ വ്യാപാര രംഗത്തെ ഭീമന് മാരെല്ലാം ഇവിടെ സ്വന്തമായി ഒരിടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അഡിഡാസ്, ഗൗട്ടിയെര്, ബ്ലാക്ക്ബെറി, ഇന്‍ ഡിഗോ നാഷന് , വാന്‍ ഹ്യൂസന്‍ , ബെന്‍ റ്ലി, ബെനിട്ടോണ്, കളര്‍ പ്ലസ്, ഡോക്കേഴ്സ്, ടെക്സണ്സ്, ലൂയിസ് ഫിലിപ്പെ, റീബോക്ക്,സിറ്റി ലുക്ക്, ഇബോണി, ലില്‍ ടൊമാറ്റോസ്, ഹാള്‍മാര്‍ക്ക്, ലെവിസ് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ഇവിടെ ശാഖകളുണ്ട്. ഭക്ഷണ-പാനീയ ശാലകളാണ് മറ്റൊരാകര്‍ഷണം. ഈ രംഗത്തെ വന്‍ കിടക്കാരെ സെക്ടര്‍ 18 മാര്‍ക്കറ്റില്‍ നമുക്ക് കാണാനാവും. അരോമ, ബാരിസ്റ്റ, ബോണ്‍ ബോണ്‍, ബാംബൂ, ഡോമിനോസ്, കാതിസ്, നിരുലാസ്, മക്ഡൊണാള്‍ഡ്സ്, ഫോര്‍ചൂണ്‍ കുക്കീസ്, പഞ്ചാബി ബൈ നേച്ചര്‍ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.
നോയ്ഡയിലെയും സമീപപ്രദേശത്തെയും ജനങ്ങളുടെ പ്രധാന ഷോപ്പിംഗ് സെന്റര്‍ ആയ സെക്ടര്‍ 18 മാര്‍ക്കറ്റ് എല്ലാ അര്‍ത്ഥത്തിലും കൊണാട്ട് പ്ലേസ്, സൗത്ത് ഡല്‍ഹി മാര്‍ക്കറ്റ് എന്നിവയോട് കിടപിടിക്കുന്ന ഒന്നുതന്നെയാണെന്ന് നിസംശയം പറയാം. നോയ്ഡയില് എത്തുന്നവര്‍ ഇവിടം സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും.