നോയ്ഡയിലെ സെക്ടര്‍ 18ല്‍ സ്ഥിതിചെയ്യുന്ന വേള്‍ഡ്സ് ഓഫ് വണ്ടര്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ്. വ്യവസായ രംഗത്തെ ഭീമന് മാരായ യൂണിടെക് ലിമിറ്റഡും ഇന്റര്‍നാഷണല്‍ റീക്രിയേഷന്‍ പാര്‍ക്സ് ലിമിറ്റഡും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്ക്കും ആസ്വദിക്കാവുന്ന കാഴ്ചകളും വിനോദങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മുതിര്‍ന്നവര്‍ക്കായുള്ള ഭാഗത്തെ റോഡ് ഷോ എന്നും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഭാഗത്തെ ലാ ഫിയേസ്റ്റ എന്നുമാണ് വിളിക്കുന്നത്. റോഡ് ഷോ വിഭാഗത്തില്‍ സംഗീതവും ഹരം പിടിപ്പിക്കുന്ന റൈഡുകളും ഉള്‍പ്പെടുന്നു. 16187 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ലാ ഫിയേസ്റ്റ വിഭാഗത്തിലുമുണ്ട് ധാരാളം കാഴ്ചകളും റൈഡുകളും. ഇതിനുപുറമെ രുചികരമായ ഭക്ഷണവും നൃത്തവും ഗെയിമുകളുമെല്ലാം വേള്‍ഡ്സ് ഓഫ് വണ്ടറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. നോയ്ഡയിലെത്തുന്നവര് തീര്‍ച്ചയായും കാണേണ്ട കാഴ്ച തന്നെയാണ് വേള്‍ഡ്സ് ഓഫ് വണ്ടര്‍.