ഭാവിയിലെ ബുദ്ധന് എന്ന് അറിയപ്പെടുന്ന മൈത്രേയ ബുദ്ധപ്രതിമയാണ് നുബ്രതാഴ്വരയുടെ മറ്റൊരു ആകര്‍ഷണം. ചിരിക്കും ബുദ്ധന് എന്നും അറിയപ്പെടുന്ന 32 മീറ്റര്‍ ഉയരമുള്ള പ്രതിമ ഷയോക്ക് നദിക്ക് അഭിമുഖമായി പാക്കിസ്ഥാനിലേക്കുള്ള ദിശയില്‍ ഒരു മലയുടെ മുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. 2006 ഏപ്രിലിലാണ് പ്രതിമയുടെ നിര്‍മാണം തുടങ്ങിയത്. പ്രദേശവാസികളില്‍ നിന്നുള്ള പിരിവ് കൂടാതെ യെല്ളോഹാറ്റ് സെക്ടറിന്െറ ആത്മീയാചാര്യനും റിസു മൊണാസ്ട്രി അധികൃതരും പ്രതിമ അലങ്കരിക്കാന്‍ എട്ട് കിലോ സ്വര്‍ണവും നല്കി. ഗ്രാമത്തിന്‍െറ സംരക്ഷണം കൂടാതെ പാക്കിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകാതിരിക്കുക ,ലോകത്ത് സമാധാനം പുലരുക എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിച്ച ബുദ്ധ പ്രതിമ 2010 ജൂലൈ 25ന് തിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയാണ് ആശീര്‍വദിച്ചത്.