നൂര്‍പുറില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് നാഗിനി മാത ക്ഷേത്രം. ഹിന്ദുക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. നാഗിനി മാതായുടെ ബിംബം പ്രതിഷ്ഠിച്ച സ്ഥലത്തുനിന്നുള്ള ജലപ്രവാഹമാണ് ഇവിടുത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. ഈ വെള്ളം പരിശുദ്ധമാണെന്നും ഇത് കുടിച്ചാല്‍ പാമ്പിന്വിഷമേറ്റവര് സുഖപ്പെടുമെന്നുമാണ് വിശ്വാസം. മാത്രമല്ല ക്ഷേത്രപരിസരത്തെ മഞ്ഞ് ശരീരത്തില്‍ തേയ്ക്കുന്നതും വിഷബാധയകറ്റുമെന്ന് ജനം വിശ്വസിക്കുന്നു.