Search
  • Follow NativePlanet
Share

ഒഡീഷ - ഇന്ത്യയുടെ ആത്മാവ്‌

സംസ്‌കാരത്തിലും പാരമ്പര്യത്തിലും വേറിട്ട്‌ നില്‍ക്കുന്ന വളരെ കുറച്ച്‌ സ്ഥലങ്ങളെ ഇന്ത്യയില്‍ കാണാന്‍ സാധിക്കു. ഒഡീഷ സംസ്ഥാനം ഇക്കൂട്ടത്തില്‍ പെടുന്നതാണ്‌. സമൃദ്ധമായ പാരമ്പര്യവും അത്യന്തം പ്രകൃതി സമ്പത്തുമുള്ള ഒഡീഷ ഇന്ത്യയുടെ അഭിമാനവും നിധിയുമാണ്‌. ഒറീസ്സയെന്ന്‌ മുമ്പറിയപ്പെട്ടിരുന്ന ഒഡീഷ ശരിക്കും ഇന്ത്യയുടെ ആത്മാവ്‌ തന്നെയാണ്‌.

ഒഡീഷയുടെ സുവര്‍ണത്രികോണത്തിലേക്കൊരു സഞ്ചാരം

മൂന്ന്‌ പ്രശസ്‌ത ക്ഷേത്രങ്ങള്‍ ചേര്‍ന്നുള്ള സുവര്‍ണ ത്രികോണം ഒഡീഷ വിനോദ സഞ്ചാരത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമാണ്‌. ഭുവനേശ്വറിലെ ലിംഗ രാജ ക്ഷേത്രം, പുരിയിലെ ജഗന്നാഥ ക്ഷേത്രം, കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം എന്നിവയാണ്‌ സുവര്‍ണ ത്രികോണത്തില്‍ ഉള്‍പ്പെടുന്ന ക്ഷേത്രങ്ങള്‍. ഒഡീഷ സന്ദര്‍ശനം തുടങ്ങാനേറ്റവും നല്ലത്‌ ഭുവനേശ്വറില്‍ നിന്നാണ്‌. ചരിത്ര പ്രാധാന്യമുള്ള നൂറിലേറെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട നിരവധി കാഴ്‌ചകള്‍ ഭുവനേശ്വര്‍ ഒരിക്കിയിട്ടുണ്ട്‌.പുരിയാണ്‌ ഒഡീഷയില്‍ പിന്നീട്‌ കാണാനുള്ള സ്ഥലം. ഇന്ത്യയിലെ നാല്‌ പുണ്യ ധാമുകളില്‍ ഒന്നാണ്‌ പുരി. ദ്വാരക, ബദരിനാഥ്‌, രാമേശ്വരം എന്നിവയാണ്‌ മറ്റ്‌ മൂന്നെണ്ണം. ഈ സ്ഥലം സന്ദര്‍ശിച്ചാല്‍ കുറഞ്ഞ പരിശ്രമം കൊണ്ടു തന്നെ പരമാവധി ഫലം കിട്ടുമെന്നാണ്‌ ഭക്തര്‍ക്കിടയിലെ വിശ്വാസം. ഒഡീഷയിലെ വാസ്‌തുവിദ്യയുടെ ഉത്തമോദാഹരണമായ സൂര്യ ക്ഷേത്രത്താല്‍ പ്രശസ്‌തമാണ്‌ കൊണാര്‍ക്‌. ക്ഷേത്രത്തിന്‌ നാശം സംഭവിച്ചു തുചങ്ങിയെങ്കിലും ഇപ്പോഴും ഈ ലോക പൈതൃക ഭൂമി ശില്‍പങ്ങളാലും കൊത്തുപണികളാലും ലോക പ്രശസ്‌തമാണ്‌.

ഒഡീഷ വിനോദ സഞ്ചാരത്തിന്റെ മറ്റ്‌ ഘടകങ്ങള്‍

വാസ്‌തുവിദ്യമാത്രമല്ല ഒഡീഷയെ പ്രശസ്‌തമാക്കുന്നത്‌ . ജൈന സ്‌മാരകങ്ങള്‍, ബുദ്ധമതകേന്ദ്രങ്ങള്‍, വന്യജീവി സങ്കേതം തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി സ്ഥലങ്ങള്‍ ഒഡീഷയില്‍ കാണാനുണ്ട്‌.

ഒഡീഷയിലെ ജനങ്ങള്‍

നഗര സമൂഹവും ഗ്രാമീണ സമൂഹവും ഒരുപോലെ കൂടി ചേരുന്നതാണ്‌ ഒഡീഷയിലെ ജനത. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ്‌ കൂടുതലായുള്ളത്‌. സംസ്ഥാനത്തെ മൊത്തം ജനതയുടെ നാലിനൊന്നോളം ഗോത്രസമൂഹമാണ്‌. ഇപ്പോഴും സമ്പന്നമായ സംസ്‌കാരം പിന്തുടരുകയും പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നവരാണിവര്‍. സംസ്ഥനത്തിന്റെ ഔദ്യോഗിക ഭാഷ ഒറിയയാണ്‌. സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയ്‌ക്കനുസരിച്ച്‌ ഈംഗ്ലീഷ്‌, ഹിന്ദി ഭാഷകളും ഉപയോഗിക്കുന്നുണ്ട്‌.

ഒഡീഷയുടെ സംസ്‌കാരവും വിഭവങ്ങളും

പാരമ്പര്യവുമായി ഇഴചേര്‍ന്ന്‌ കഴിയുന്ന ഒഡീഷയിലെ ജനങ്ങള്‍ മത വിശ്വാസങ്ങളും ആചാരങ്ങളും കര്‍ശനമായി പിന്തുടരുന്നവരാണ്‌. ഒഡീഷയുടെ ക്ലാസ്സിക്കല്‍ നൃത്തമായ ഒഡീസ്സി ഇപ്പോഴും സജീവമാണ്‌. വിവാഹങ്ങള്‍ക്കും സംസ്ഥാനത്തിനകത്തെ വിശേഷ അവസരങ്ങളിലെല്ലാം ഈ നൃത്തം അവതരിപ്പിക്കാറുണ്ട്‌. പ്രകൃതി ഭക്ഷണങ്ങളെ ഇഷ്‌ടപ്പെടുന്നവരാണ്‌ ഒഡീഷയിലെ ജനങ്ങള്‍. അരി വിഭവങ്ങള്‍ഇഷ്‌ടപ്പെടുന്നവരാണ്‌ കൂടുതല്‍ പേരും. ദാല്‍മ,ബെസാറ,ദാഹി, ബെയ്‌ഗാന,ആലൂ പറോത്ത എന്നിവയാണ്‌ ചില പ്രധാന വിഭവങ്ങള്‍. ഇവിടെ ഉണ്ടാക്കുന്ന അച്ചാറുകളും സ്വാദിഷ്‌ഠമാണ്‌.

ഉത്സവങ്ങളും മേളകളും

ഒഡീഷയില്‍ കര്‍ഷക ജനത കൂടുതലുള്ളതിനാല്‍ ആഘോഷങ്ങളിലേറെയും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്‌. ദ്രാവിഡിയന്‍, ആര്യന്‍ , മറ്റ്‌ പുരാതന സംസ്‌കാരങ്ങളും കൂടിച്ചേര്‍ന്ന സംസ്‌കാരമായതിനാല്‍ ഇവിടുത്തെ ആഘോഷങ്ങളിലും ഈ വ്യത്യസ്‌തത പ്രതിഫലിക്കുന്നുണ്ട്‌. മകര മേള, മാഘ സപ്‌തമി, രഥ യാത്ര, ദുര്‍ഗ പൂജ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഈ ഉത്സവങ്ങള്‍ക്ക്‌ പുറമെ കൊണാര്‍ക്‌ ഉത്സവം, രാജറാണി ഉത്സവം, രാജറാണി സംഗീതോത്സവം ,മുക്തേശ്വര്‍ നൃത്തോത്സവം എന്നവയാണ്‌ മറ്റ്‌ പ്രധാന ആഘോഷങ്ങള്‍.

ഒഡീഷയിലേക്കുള്ള യാത്ര

റോഡ്‌, റെയില്‍, വായു മാര്‍ഗം വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന ഒഡീഷയിലേക്ക്‌ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വളരെ എളുപ്പം എത്തിച്ചേരാം. ഉഷ്‌ണമേഖല കാലാവസ്ഥ അനുഭവപ്പെടുന്ന സംസ്ഥാനത്ത്‌ വേനല്‍, ശൈത്യം, വര്‍ഷം എന്നിവയാണ്‌ പ്രധാന കാലങ്ങള്‍.

ഒഡീഷ സ്ഥലങ്ങൾ

  • ഭുവനേശ്വര്‍ 115
  • പുരി 67
  • റൂര്‍ക്കേല 21
  • സംബാല്‍പൂര്‍ 35
  • കിയോഞ്ജര്‍ 17
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed