Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓള്‍ഡ് ഗോവ » ആകര്‍ഷണങ്ങള് » സെന്റ് കജേതാന്‍ ചര്‍ച്ച്

സെന്റ് കജേതാന്‍ ചര്‍ച്ച്, ഓള്‍ഡ് ഗോവ

24

സംശയമില്ലാതെ പറയാം, ഗോവയിലെ ഏറ്റവും മനോഹരമായ പള്ളികളിലൊന്നാണ് സെന്റ് കജേതാന്‍ ചര്‍ച്ച്. കൊറിന്ത്യന്‍, ഗോത് നിര്‍മാണ രീതികളില്‍ നിന്നും സ്വാംശീകരിച്ച ശൈലിയില്‍ നിര്‍മിക്കപ്പെട്ട സെന്റ് കജേതാന്‍ ചര്‍ച്ച് കാണുമ്പോള്‍ വിദേശത്തെ പള്ളികളെ ആരെങ്കിലും ഓര്‍മിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

തൂവെള്ളനിറം മുതല്‍ ഗോപുരങ്ങള്‍ വരെയുള്ള ഭാഗങ്ങള്‍ കാണുമ്പോള്‍ സെന്റ് കജേതാന്‍ ചര്‍ച്ചിന്റെ യൂറോപ്യന്‍ ശൈലിയോടുള്ള സാദൃശ്യം വ്യക്തമാകും. ഇറ്റലിയിലെ സെന്റ് പീറ്റര്‍ ചര്‍ച്ചിന്റെ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടതാണ് സെന്റ് കജേതാന്‍ ചര്‍ച്ച്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, പോള്‍ ആന്‍ഡ് പീറ്റര്‍ കോട്ടകള്‍ എന്നിവയുടെയും ചില സാദൃശ്യങ്ങള്‍ സെന്റ് കജേതാന്‍ ചര്‍ച്ചില്‍ കാണാന്‍ സാധിക്കും. പുറത്തുനിന്നും നോക്കിയാല്‍ തോന്നുന്ന വലിപ്പം അകത്തും കാണാം എന്നതാണ് സെന്റ് കജേതാന്‍ ചര്‍ച്ചിന്റെ ഒരു പ്രത്യേകത.

കൂറ്റന്‍ തൂണുകളും കൊറിന്ത്യന്‍, ബറോഖ് ശൈലികളില്‍ നിന്നും കടമെടുത്തതുപോലെ ഇരുവശത്തും അള്‍ത്താരയും സെന്റ് കജേതാന്‍ ചര്‍ച്ചിന്റെ സവിശേഷതകളില്‍ പെടുന്നു. വലത് വശത്തുള്ള അള്‍ത്താരകള്‍ സെന്റ് കജേതാന്‍, സെന്റ് ജോണ്‍, സെന്റ് ആഗ്നസ് എന്നിവര്‍ക്കും നന്നായി അലങ്കരിക്കപ്പെട്ട വലിയ അള്‍ത്താര സെന്റ് കജേതാനും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. സെന്റ് കജേതാന്റെ ജീവിതം വിവരിക്കുന്ന ഇറ്റാലിയന്‍ പെയിന്റിംഗുകളും പള്ളിച്ചുമരുകളില്‍ കാണാം.

പള്ളിക്കകത്തെ കിണര്‍

സെന്റ് കജേതാന്‍ ചര്‍ച്ച് നിലനില്‍ക്കുന്നിടത്ത് നേരത്തെ ഒരു ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോര്‍ട്ടുഗീസുകാരുടെ അധിനിവേശത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് നഷ്ടമാകുകയായിരുന്നുവെന്നാണ് അനുമാനം. പള്ളിവളപ്പിനകത്തുതന്നെ കാണപ്പെടുന്ന പഴയൊരു കിണറാണ് ഇത്തരം സംശയങ്ങള്‍ക്ക് പ്രധാന കാരണം. എന്നാല്‍ പള്ളിക്ക് ബലം നല്‍കാന്‍ വേണ്ടി ബോധപൂര്‍വ്വം നിര്‍മിച്ചതാണ് കിണറെന്ന് ഇതിനൊരു മറുവാദവുമുണ്ട്. പള്ളിപ്പരിസരത്ത് നിന്നും ഹിന്ദുദേവന്മാരുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തതായും വിവാദങ്ങളുണ്ട്. ആദില്‍ ഷായുടെ കാലത്ത് കൊട്ടാരമായി ഉപയോഗിച്ചതിന്റെ ശേഷിപ്പുകളാണ് ഇവയെന്നും അനുമാനമുണ്ട്.

ഇവിടെയെത്താന്‍

ഓള്‍ഡ് ഗോവയിലാണ് സെന്റ് കജേതാന്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരമായ പനജിയില്‍ നിന്നും ഏതാണ്ട 10 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട ഗോവന്‍ പള്ളികളായ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, ബസലിക്ക ഓഫ് ബോം ജീസസ് എന്നിവയുടെ സമീപത്തായാണ് ഇത്. വാസ്‌കോ, മര്‍ഗോവ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് കാബ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ ലഭിക്കും. സ്വന്തമായി വാഹനം ഓടിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നഗരത്തില്‍നിന്നും ഒരു ബൈക്ക് വാടകയ്ക്ക് ലഭ്യമാകുകയും ചെയ്യും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City