നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഉദ്യാനം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.
പാര്‍ക്കിലെ ചിലയിടങ്ങള്‍ക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകള്‍ ഏകദേശം 4900 അടി മുതല്‍ 8625 അടി വരെയാണ്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. ഇവയുടെ ഉയരം പലപ്പോഴും പീഠഭൂമിയുടെ അടയാള പരിധിക്ക് മുകളിലാണ്. കീഴക്കാം തൂക്കായ ഗ്രാനൈറ്റ് പാറകളാണ് ഈ കൊടുമുടികളുടെ പ്രത്യേകത.
പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്. കുന്നുകളുടെ അടിത്തട്ടിലാണിത്. ഗ്ളെന്‍ മോര്ഗന് ഗ്രാമത്തിനടുത്തുള്ള പൈകര ഹൈഡ്രോ ഇലക്ട്രിസിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം പണിതിട്ടുള്ളത്.