പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പഹല്‍ഗാമിലെ പ്രദേശമാണ് ബേതാബ് വാലി. പഹല്‍ഗാമില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്താണിത്. ബേതാബ് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ഈ സ്ഥലത്തിന് ഈ പേര് കിട്ടിയത്. മഞ്ഞ് മൂടിയ കുന്നുകള്‍, ദിയോദാര്‍ കാടുകള്‍, തെളിഞ്ഞ വെള്ളമുള്ള അരുവികള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.