പാലംപൂരിലെ ഏറ്റവും പ്രധാന ആകര്‍ഷണം വിശാലമായ തേയിലത്തോട്ടങ്ങളാണ്. ഇതു തന്നെയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ തേയിലത്തോട്ടം എന്ന വിശേഷണം പാലംപൂരിന് നല്‍കുന്നതും. തേയില കൃഷിയാണ് പ്രദേശവാസികളില്‍ ഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗ്ഗം. 19-ാം നൂറ്റാണ്ടില്‍ ഡോ. ജയിംസണ്‍ ആണ് ഇവിടെ തേയില കൃഷിക്ക് തുടക്കമിട്ടത്. ഈ മേഖല ഉള്‍പ്പെട്ടിരുന്ന വടക്ക്- പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് സൂപ്രണ്ടായിരുന്നു ജയിംസണ്‍.
ഈ തേയിലത്തോട്ടങ്ങള്‍ 1883ല്‍ പാലംപൂരിന് അന്താരാഷ്ട്ര ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തു. ഇവിടെ കാണപ്പെടുന്ന കാന്‍ഗ്ര ചായ വളരെയധികം പ്രശസ്തമാണ്. ദര്‍ബാരി, ബാഗേശ്വരി, ബഹാര്‍, മല്‍ഹാര്‍ തുടങ്ങിയ വിവിധ പേരുകളില്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില വില്ക്കപ്പെടുന്നു. ഇന്ത്യന്‍ സംഗീതത്തിലെ രാഗങ്ങളുടെ പേരുകളാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്.