കുലംതായി വേലായുധസ്വാമി ക്ഷേത്രം എന്ന പേരിലും തിരുവാവിന്‍കുടി ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഈ പ്രദേശത്തെ വളരെ പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മുരുകനെയാണ് ഇവിടെ ആരാധിക്കുന്നത്. തിരു അവിനന്‍കുടി മലയ്ക്ക് ചുവട്ടിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പാട്ടുകളിലും ഐതീഹ്യങ്ങളിലും പറയുന്ന മൂന്ന് പടൈ വിടുകളില്‍ ഒന്നാണിത്. ക്ഷേത്രത്തിന് സമീപത്തായി പുണ്യ തീര്‍ത്ഥമുണ്ട്. മയിലിന്റെ പുറത്തിരിക്കുന്ന ബാല മുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ. വലിയൊരു നെല്ലി മരംവരും അരുണഗിരിധറിന്റെ ശ്രീ കോവിലും ക്ഷേത്രത്തിനുള്ളിലുണ്ട്. കാണ്ടന്നൂര് കെപിഎസ് പളനിയപ്പ ചെട്ടിയും ചാരൈക്കുടി സുബ്രഹ്മണ്യം ചെട്ടിയാരും നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്.