പലന്‍പൂരിലെ രാജാക്കന്മാര് വേട്ടയ്ക്കും മറ്റും പോകുമ്പോള്‍ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു ഇത്. ഇപ്പോള്‍ ഇവിടെയൊരു ആഢംബര ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. 1920കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചത്. നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് ഈ കെട്ടിടം പണിതിരിക്കുന്നത്. കൊട്ടാരത്തിന് ചുറ്റുമായി മനോഹരമായ പുല്‍ത്തകിടിയും പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ കൊട്ടാരപരിസരത്ത് 13 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വനപ്രദേശവുമുണ്ട്. പലന്‍പൂരില്‍ നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.