ഇരുപത്തിനാലാം ജൈന തീര്‍ത്ഥങ്കരനായ മഹാവീരന്റെ ആരാധനയ്ക്കായുള്ള ക്ഷേത്രമാണ് ഹടുണി റാടാ മഹാബീര് സ്വാമി ക്ഷേത്രം. ഈജിപ്റ്റിലെ പിരമിഡുകളോട് സാദൃശ്യമുള്ള ഇളം ചുവപ്പും വെള്ളയും നിറങ്ങള്‍ പൂശിയ ഈ ക്ഷേത്രം ഗംഭീരവും മനോഹരവുമാണ്. ഓരോരോ ചെറു ക്ഷേത്രങ്ങളില്‍ നിന്നും മുകളിലേക്ക് ശ്രീകോവിലിലേക്കുയരുന്ന പടികള്‍ ശ്രീകോവിലിനു ചുറ്റുമുള്ള മൂന്നു വെണ്കിളിമാടങ്ങളിലേക്ക് നയിയ്ക്കുന്നു.
അടുത്തിടെ നടന്ന പുതുക്കിപ്പണിയലില്‍ ക്ഷേത്രത്തിന് ആറു പുതിയ താഴികക്കുടങ്ങള്‍ ചേര്‍ക്കുകയുണ്ടായി.ആകാശത്തേക്ക് ഉയര്‍ന്നു നില്ക്കുന്ന സ്തൂപങ്ങളുടെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.ശ്രീകോവിലില്‍ മഹാവീരന്റെ വിഗ്രഹം ദര്ശിയ്ക്കാവുന്നതാണ്.