പാലിയില്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന സ്ഥലമാണ് നിംബോ കാ നാഥ് ക്ഷേത്രം.ഫല്ന, സന്ദേരവ് പാതയിലാണ് ഈ ക്ഷേത്രമുള്ളത്. മഹാഭാരതത്തിലെ പാണ്ഡവര്‍, അമ്മ കുന്തിയുമായി അരക്കില്ലത്തില്‍ നിന്ന് രക്ഷപെട്ട ശേഷം ഈ സ്ഥലത്ത് കഴിഞ്ഞു എന്നാണ് ഐതിഹ്യം.കുന്തി ശിവനെ പൂജിച്ചിരുന്ന സ്ഥലത്താണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു.സഞ്ചാരികള്‍ക്ക് ഫല്നയിലേക്ക് ബസു വഴി എത്താവുന്നതാണ്. അവിടെ നിന്ന് ടാക്സിയോ, ജീപ്പുകളോ വാടകയ്ക്കെടുത്ത് നിംബോ കാ നാഥ് ക്ഷേത്രത്തിലെത്താം.