Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാഞ്ചഗണി » കാലാവസ്ഥ

പാഞ്ചഗണി കാലാവസ്ഥ

ഏതാണ്ട് 4300 അടി ഉയരത്തിലുള്ള പാഞ്ചഗണി ഏത് കാലത്തും സന്ദര്‍ശിക്കാവുന്ന ഒരു സ്ഥലമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 35 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് ഉയരാറില്ല. 20 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.  വേനല്‍ക്കാലത്താണ് ഇവിടെ സ്‌ട്രോബറി ഫെസ്റ്റിവല്‍ നടക്കാറുള്ളത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. ഇക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലവും പാഞ്ചഗണി യാത്രയ്ക്ക് പറ്റിയ സമയമാണ്. 16 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ ശരാശരി താപനില.