Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഞ്ച്കുള » ആകര്‍ഷണങ്ങള് » മോര്‍നി ഹില്‍സ്

മോര്‍നി ഹില്‍സ്, പഞ്ച്കുള

8

ഭോജ് ജബിയാല്‍ എന്നും അറിയപ്പെടുന്ന ഹരിയാനയിലെ ഏക ഹില്‍സ്റ്റേഷന്‍  നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പഞ്ച്കുളയിലെ മാത്രമല്ല ഹരിയാനയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമായ മോര്‍നി ഹില്‍സ് ചണ്ഡിഗഡില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇവിടം ഭരിച്ചിരുന്ന രാജ്ഞിയുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. ഹിമാലയത്തിലെ ശിവാലിക് നിരകളുടെ ഭാഗമാണ് മോര്‍നി ഹില്‍സും.

ഹിമാലയന്‍ മലനിരകളുടെ ഗാംഭീര്യത്തിനൊപ്പം പ്രകൃതിയുടെ ശാന്തതയും തടാകങ്ങളുടെ മനോഹാരിതയുമെല്ലാം മോര്‍നി ഹില്‍സിലേക്കുള്ള യാത്രയെ വേറിട്ട അനുഭവമാക്കും. അപൂര്‍വമായ ജൈവ ജാല സമ്പത്താണ് ഇവിടെയുള്ളത്.

ഹില്‍സ്റ്റേഷന്‍െറ പേരില്‍ തന്നെയുള്ള ഒരു ഗ്രാമവും ഇവിടെയുണ്ട്. രണ്ട് മലകള്‍ക്ക് അപ്പുറവും ഇപ്പുറവുമുള്ള തടാകങ്ങളാണ് മറ്റൊരു ആകര്‍ഷണം. ഭൂമിക്കടിയിലൂടെപരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാകയാല്‍ ഈ തടാകങ്ങളിലെ ജലനിരപ്പ് എക്കാലവും തുല്യമായിരിക്കും. പ്രദേശവാസികള്‍ ഈ തടാകവും അതിലെ ജലവും പുണ്യമുള്ളതായാണ് വിശ്വസിക്കുന്നത്.

സംസ്ഥാന ഹൈവേയില്‍ നിന്ന് മോര്‍നി ഹില്‍സിലേക്കുള്ള റോഡരികില്‍ ട്രെക്കിംഗ് പ്രിയര്‍ക്കും സഞ്ചാരികള്‍ക്കുമായി ഹരിയാന സര്‍ക്കാര്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ചണിഗഡുമായും സംസ്ഥാനത്തെ മറ്റു നഗരങ്ങളുമായും ബന്ധിപ്പിച്ചിട്ടുള്ള ഈ റോഡുകള്‍ മികച്ച നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

കേന്ദ്ര വനം വകുപ്പും സംസ്ഥാന പൊതുമരാമത്ത് വകുപ്പും ഇവിടെ റസ്റ്റ്ഹൗസുകളും നിര്‍മിച്ചിട്ടുണ്ട്.  വിനോദ പ്രിയര്‍ക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, റോളര്‍ സ്കേറ്റിംഗ് റിംഗ് എന്നിവയും ഇവിടെയുണ്ട്. പുരാതനമായ കോട്ടയുടെ അവശിഷ്ടങ്ങളാണ് മറ്റൊരു ആകര്‍ഷണം. ട്രെക്കിംഗ് പ്രിയരുടെയും പ്രിയ സങ്കേതമാണ് ഇവിടം.  ടിക്കാര്‍ താല്‍, ബഡാ ടിക്കാര്‍, ഛോട്ടാ ടിക്കാര്‍ എന്നിങ്ങനെ മനുഷ്യനിര്‍മിതമായ ചെറുതടാകങ്ങളും പ്രകൃതിഭംഗിയുടെ നിറകാഴ്ചയാണ് ഒരുക്കുന്നത്. മോര്‍നി ടൗണ്‍ഷിപ്പില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഈ തടാകങ്ങളില്‍ ടിക്കാര്‍ തടകത്തിന്‍െറ തീരത്ത് രാത്രി തങ്ങാന്‍ ഹരിയാനാ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റുതടാകങ്ങളുടെ പരിസരവും ക്യാമ്പിംഗിന് അനുയോജ്യമാണ്.

സാഹസിക പ്രിയര്‍ക്കായി ഇവിടെ അഡ്വഞ്ചര്‍ പാര്‍ക്കുമുണ്ട്. ഈ തടാകങ്ങളെ പോലെ തന്നെ 2004ല്‍ ഉദ്ഘാടനം ചെയ്ത ഈ പാര്‍ക്കും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. മേഖലയെ സാഹസിക ടൂറിസം പ്രിയരുടെ ഇഷ്ട കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പാര്‍ക്കില്‍ ബോട്ടിംഗ്, കനോയിംഗ്, കയാക്കിംഗ്, സെയിലിംഗ്, റോക്ക് കൈ്ളംബിംഗ്, ബര്‍മാ ബ്രിഡ്ജ്, കമാന്‍ഡോ നെററ്സ് തുടങ്ങിയ സാഹസികതയുടെ അളവളക്കുന്ന നിരവധി പരിപാടികള്‍ ഇവിടെയുണ്ട്. മോര്‍നിയുടെ താഴ്വരയിലൂടെ ഗഗ്ഗാര്‍ നദി ഒഴുകുന്നത്. സുഖമുള്ള കാലാവസ്ഥയും ട്രെക്കിംഗിന് അനുയോജ്യമായ ഭൂപ്രകൃതിയുമാണ് മോര്‍നിയിലേത്. പച്ചപുതച്ചുനില്‍ക്കുന്ന താഴ്വരക്കായി അഭിമുഖമായി മലമുകളില്‍ നിര്‍മിച്ച മോട്ടലും ഇവിടെയുണ്ട്. ഹരിതാഭമായ മുറ്റവും ബാറുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പൈന്‍മരങ്ങളാണ് മോര്‍നി മലകളില്‍ അധികവും കാണാനാവുക. ഗഗ്ഗാര്‍ നദീതീരത്തേക്കുള്ള ട്രക്കിംഗ് ഏറെ സാഹസികമാണ്. ഇടുങ്ങിയ വഴികളിലൂടെ പ്രകൃതിയുടെ തലോടലേറ്റുള്ള യാത്രക്കായി നിരവധി യാത്രികരാണ് എത്താറുള്ളത്.

തിരക്കിട്ട ജീവിതത്തില്‍ മനസും ശരീരവും തളര്‍ന്നവര്‍ക്ക് പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു റീചാര്‍ജിംഗിനുള്ള അവസരമാണ് മോര്‍നി മലനിരകള്‍ ഒരുക്കിതരുന്നത്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാനാകാത്ത നിരവധി പ്രദേശങ്ങളും ഇവിടെയുണ്ട്.  അപൂര്‍വ സസ്യജാലങ്ങള്‍ എങ്ങും കാണാനാകുന്ന ഇവിടത്തെ പല ഗ്രാമവാസികളുടെയും പ്രധാന ഉപജീവന മാര്‍ഗം കൃഷിയാണ്.

ആര്യവേപ്പ്, പേരാല്‍, വേപ്പുമരം, പൈന്‍മരം, മുരിങ്ങ മരം എന്നിവയാണ് താഴ്വരയെ മോര്‍നിയെ ഹരിതാഭമാക്കുന്ന മറ്റുവൃക്ഷങ്ങള്‍.  ശിശിര കാലത്താകും ഈ വൃക്ഷങ്ങള്‍ പൂത്തുലയുക. പ്രാവുകള്‍, കാടപക്ഷികള്‍, കുളക്കോഴി തുടങ്ങി ഉയര്‍ന്ന മേഖലകളില്‍ കാണപ്പെടുന്ന പക്ഷികളും മാന്‍, ഹൈന, കാട്ടുപൂച്ച തുടങ്ങിയ ജന്തുക്കളെയും ഇവിടെ കാണാറുണ്ട്.  സഞ്ചാരികളുടെ സൗകര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ വ്യത്യസ്ത പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിന് കീഴില്‍ വരുന്നവര്‍ക്ക് ടെന്‍റുകളില്‍ താമസ സൗകര്യങ്ങളൊരുക്കും. യാത്രാ സൗകര്യം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu