എട്ടാം നൂറ്റാണ്ടില്‍ ഒരു മറാത്താ രാജാവാണ് പാനിപ്പറ്റിലെ ദേവീക്ഷേത്രം നിര്‍മ്മിച്ചത്.ഒരു തടാകതീരത്ത് പാനിപ്പറ്റിലെ ഒരു പ്രാദേശിക ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം സമ്പന്നമായ മറാത്ത സംസ്ക്കാരത്തിന്‍റെ മികച്ച മാതൃകയാണ്. ഇന്ത്യയുടെ മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യോജിക്കുന്ന രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഒട്ടേറെ പുരാതന വിഗ്രഹങ്ങളും വെച്ചാരാധിക്കുന്നുണ്ട്.