ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ ലോധിയെ പരാജയപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മ്മിച്ച പള്ളിയും പൂന്തോട്ടവും കുളവുമാണ് കാബൂളി ബാഗ് എന്നറിയപ്പെടുന്നത്. ബാബറിന്റെ പത്നിയായിരുന്ന മുസ്സമ്മത് കാബൂളി ബീഗത്തിന്റെ പേരാണ് ഈ കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്.
ആറുവര്‍ഷങ്ങള്‍ക്കു ശേഷം ബാബറിന്റെ മകനായ ഹുമയൂണ്‍ ഈ പള്ളിയ്ക്ക് മുന്നില്‍ ഫത്തേ മുബാറക്ക് എന്ന പേരില്‍ ഒരു കല്‍ക്കെട്ടും സ്ഥാപിച്ചു.സലീം ഷായുമായുള്ള യുദ്ധത്തില്‍ വിജയം നേടിയതിന്റെ ഓര്‍മ്മയ്ക്കായാണ് ഹുമയൂണ്‍ ഇത് നിര്‍മ്മിച്ചത്.ഹിജ്രി വര്‍ഷം 934 എന്നാണ് ഈ കല്ക്കെട്ടിന്മേല് ആലേഖനം ചെയ്തിട്ടുള്ളത്.അതായത് എ ഡി 1557 ലാണ് ഇത് നിര്‍മ്മിച്ചത്.
പള്ളിയ്ക്ക് ഇരുവശത്തുമായി രണ്ട് അറകളുണ്ട്. ചുമരുകളില്‍ നീളത്തില്‍ പേര്‍ഷ്യന്‍ ലിപികളില്‍ പലതും എഴുതി വച്ചിട്ടുണ്ട്.ചതുരാകൃതിയിലുള്ള പ്രാര്‍ത്ഥനാമുറിയുടെ വശങ്ങളില് പല മുറികളുണ്ട്. ഇവയോരോന്നിനും അര്‍ദ്ധവൃത്താകൃതിയില്‍ കുഭഗോപുരങ്ങളുമുണ്ട്. വിവിധ ഭാഗങ്ങളായുള്ള പള്ളിയുടെ മുന്‍വശം ചുണ്ണാമ്പുകൊണ്ട് നിര്‍മ്മിച്ചതാണ്.