പന്നയോട് ചേര്‍ന്ന് കിടക്കുന്ന ഈ പാര്‍ക്ക് മധ്യപ്രേദേശിലെ ചാതര്‍പൂര്‍ ജില്ലയുടെ ഭാഗമാണ്. രാജ്യത്തെ ഇരുപത്തിരണ്ടാമത്തെയും, മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാസങ്കേതമാണിത്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതിന്റെ പേരില്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് അവാര്‍ഡ് നേടിയ പാര്‍ക്കാണിത്. കടുവകളെക്കൂടാതെ മറ്റ് ഒട്ടനേകം ജീവിജാലങ്ങളുടെ കേന്ദ്രമാണിവിടം. ഉഷ്ണ, മിതോഷ്ണ മേഖലകളിലായി കിടക്കുന്ന ഈ വനം ഇന്‍ഡോ ഗാന്ജെറ്റിക് സമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വനം ആരംഭിക്കുന്നിടത്ത് തേക്ക് മരങ്ങളാണ് കാണാനാവുക. മാന്‍, പന്നി, കരടി, സമ്പാര്‍ മാന്‍ തുടങ്ങി വമ്പന്മാരായ കടുവകളെയും ഇവിടെ കാണാനാവും. ഇവക്ക് പുറമെ കഴുകന്, പ്രാപ്പിടിയന്‍, വാത്ത, തത്ത തുടങ്ങി ഒട്ടനേകം പക്ഷിജാലങ്ങളെയും ഇവിടെ കാണാം.