പോംടാ സാഹിബില്‍ യമുനാ പാലത്തിന് സമീപമാണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാന്‍ഗ്രയിലെ രാജാവായിരുന്ന രാജാ പ്രതാപ് ചന്ദിന്റെ ഓര്‍മ്മയ്ക്കായി 1889ല്‍ അദ്ദേഹത്തിന്റെ പത്നിയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. മാര്‍ബിള്‍ ശില്‍പ്പകലയ്ക്ക് പ്രശസ്തമാണ് രാമക്ഷേത്രം. ക്ഷേത്രം കൂടുതലും അറിയപ്പെടുന്നത് ശ്രീ ദെയ് ജി സാഹിബാ എന്ന പേരിലാണ്. ക്രിപാല്‍ ദാസ്സ് ഗുരുദ്വാര എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഭാഗം ക്ഷേത്രത്തിലുണ്ട്. ഇതു കാരണം സിഖുകാരും ഇവിടെ ആരാധന നടത്തുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയും ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് രാമക്ഷേത്രം.