യമുനാ നദിയുടെയും തോങ് നദിയുടെയും സംഗമസ്ഥാനമായ സഹസ്ത്ര ധാര ശാന്തിയുടെ തീരം എന്നറിയപ്പെടുന്നു. പോംടാ സാഹിബില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാല്‍സി ഗ്രാമം സഹസ്ത്ര ധാരയ്ക്ക് വളരെ അടുത്താണ്. പഴയ സിര്‍മൗര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു ഈ ഗ്രാമം. സഹസ്ത്ര ധാര സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവിടെ എത്തി ഗ്രാമ സൗന്ദര്യവും നുകരാം. അശോക ചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളും ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.