സോലങ്കിയുഗത്തിലെ ജൈനമത കേന്ദ്രമെന്ന നിലയില്‍ നൂറുകണക്കിന് ജൈനക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അവയിലൊന്നാണ് പഞ്ചസാര പരശ്വനാഥ് ജൈന്‍ ദിരസര്. വെള്ളമാര്‍ബിള്‍ പാകിയ ഫ്ലോറുകളും ശില്പവേലകളും ജൈന്‍ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. മുന്‍കാലങ്ങളില്‍ മരത്തടികള്‍ കൊണ്ടായിരുന്നു ഇവ പണിതിരുന്നത്. ഈ മാറ്റത്തിന് പുറകില്‍ രസകരമായ ഒരു കഥയുണ്ട്. കെട്ടിട നിര്‍മ്മാതാവായ ഉദാ മെഹ്ത ഒരിക്കല്‍ ക്ഷേത്രത്തിനകത്ത് ഒരെലി കത്തുന മെഴുക് തിരി കടിച്ചുപിടിച്ച് ഓടുന്നത് കണ്ടു. ഇതിന് ശേഷമാണ് മരത്തടികള്‍ക്ക് പകരം കല്ലുകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ പണിയാന്‍ തുടങ്ങിയത്.