പട്ടിലും പരുത്തിയിലും നെയ്ത്തിന്‍റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ കോര്‍ത്തിണക്കുന്ന മറ്റൊരു സമുദായ വിഭാഗമാണ് മശ്റു നെയ്ത്തുകാര്‍. വസ്ത്രത്തിന്‍റെ പുറം ഭാഗം പട്ടിലും ഉള്‍വശം പരുത്തിയിലുമാണ് നൂല്‍ക്കുന്നത്. മുന്പ് ഇന്ത്യയില്‍ പലയിടത്തും പ്രചാരത്തിലുണ്ടായിരുന്ന ഈ നെയ്ത്ത്ശൈലി ഇന്ന് അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമേയുള്ളു. മശ്റു എന്ന വാക്കിന്‍റെ അര്‍ത്ഥം അനുവദിക്കപ്പെട്ടവര്‍ എന്നാണ്.