Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പത്താന്‍‌കോട്ട്

പത്താന്‍‌കോട്ട് - സഞ്ചാര കേന്ദ്രം

8

പഞ്ചാബിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് പത്താന്‍ കോട്ട്. പത്താന്‍കോട്ട് ജില്ലയുടെ ആസ്ഥാനവും ഇവിടെയാണ്. കാങ്ങ്ഗ്ര, ഡല്‍ഹൗസി പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിമാലയന്‍ പര്‍വ്വതപ്രദേശങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. ഏറെ സഞ്ചാരികളും ഹിമാലയന്‍ യാത്രക്ക് തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. 1849 ന് മുമ്പ് പത്താനിയന്‍ വംശം ഭരണം നടത്തിയിരുന്ന നര്‍പൂറിന്‍റെ ഭാഗമായിരുന്നു പത്താന്‍കോട്ട്.

പത്താന്‍കോട്ടിന് സമീപത്തുള്ള കാഴ്ചകള്‍

പത്താന്‍ കോട്ടിലെ ടൂറിസത്തെ സഹായിക്കുന്ന ഏറെ കാഴ്ചകള്‍ സമീപ പ്രദേശങ്ങളിലായുണ്ട്. അത്തരത്തിലൊന്നാണ് 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താനിയന്‍‌ രാജവംശം പണികഴിച്ച നര്‍പൂര്‍ കോട്ട. ഷാപൂര്‍കാന്ദി കോട്ട, കാതഗഡ് ശിവക്ഷേത്രം,ജുഗിയല്‍ ടൗണ്‍ഷിപ്പ് എന്നിവയും ഏറ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. അവധി ദിനങ്ങളില്‍ ഏറെയാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന സ്ഥലമാണ് ജവാല്‍ജിയും, ചിന്ത്പുര്‍ണിയും.

പത്താന്‍കോട്ടില്‍ എങ്ങനെ സമയം ചെലവഴിക്കാം?

ഏറെ ടൂറിസ്റ്റുകള്‍ വര്‍ഷം തോറും എത്തുന്ന പത്താന്‍കോട്ടില്‍ മികച്ച നിലവാരമുള്ള ഹോട്ടലുകളും, റസ്റ്റോറന്‍റുകളുമുണ്ട്. ഇവിടെ മികച്ച താമസ സൗകര്യവും, ഭക്ഷണവും ലഭിക്കും. നഗരത്തിലെ ധാബകളില്‍ പഞ്ചാബി, വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കും. കാഴ്ചകള്‍ കാണുന്നതിന് പുറമേ ഷോപ്പിംഗിനും ഇവിടെ അവസരമുണ്ട്. മിഷന്‍ റോഡ്, സുജന്‍പൂര്‍ മാര്‍ക്കറ്റ്, ഗാന്ധി ചൗക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങള്‍. സന്ദര്‍ശകര്‍ ഇവിടെ നിന്ന് ഏറ്റവുമധികം വാങ്ങുന്ന ഒരുത്പന്നമാണ് പാഷ്മിന ഷാള്‍.

എങ്ങനെ എത്തിച്ചേരാം?

പത്താന്‍കോട്ടേക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ബസിലും, ട്രെയിനിലും എത്തിച്ചേരാം. പത്താന്‍കോട്ട്, ചാക്കി ബാങ്ക് എന്നിങ്ങനെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ പത്താന്‍കോട്ടിലുണ്ട്. ചാക്കി ബാങ്കിലേക്ക് 4 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്റ്റേഷനടുത്ത് തന്നെയാണ് ബസ് സ്റ്റാന്‍ഡ്. ഷിംല, ന്യൂഡല്‍ഹി, ചണ്ഡിഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പത്താന്‍കോട്ട് നിന്ന് ബസ് ലഭിക്കും. സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ ബസുകളോ, പ്രൈവറ്റ് ബസുകളോ യാത്രക്ക് ഉപയോഗിക്കാം.

സന്ദര്‍ശന യോഗ്യമായ കാലം

വടക്കേ ഇന്ത്യന്‍ പ്രദേശമായ പത്താന്‍കോട്ടില്‍ കടുത്ത ചൂടുള്ള വേനലും, മൂടല്‍മഞ്ഞ് നിറഞ്ഞ ശക്തമായ മഴക്കാലവും, നല്ല തണുപ്പുള്ള ശൈത്യകാലവുമാണ് അനുഭവപ്പെടുന്നത്. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്.

പത്താന്‍‌കോട്ട് പ്രശസ്തമാക്കുന്നത്

പത്താന്‍‌കോട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പത്താന്‍‌കോട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പത്താന്‍‌കോട്ട്

  • റോഡ് മാര്‍ഗം
    രജപുത് നേതാവായിരുന്ന മഹാറാണാ പ്രതാപിന്‍റെ പേരിലാണ് പത്താന്‍കോട്ടിലെ ബസ് സ്റ്റാന്‍ഡ് അറിയപ്പെടുന്നത്. ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, പഞ്ചാബ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഹരിയാന റോഡ്‍വെയ്സ്, ജമ്മു സ്റ്റേറ്റ് റോഡ് ട്രാ്‍സ്പോര്‍ട്ട് എന്നിവ പത്താന്‍കോട്ടേക്ക് ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമേ ധാരാളം പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നടത്തി വരുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പത്താന്‍കോട്ട്, ചാക്കിബാങ്ക് എന്നിങ്ങനെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ പത്താന്‍കോട്ടിലുണ്ട്. വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള സ്റ്റേഷനുകളാണിവ. വടക്കേ ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കവാടമായ പത്താന്‍കോട്ടിലേക്ക് മികച്ച ട്രെയിന്‍ സൗകര്യങ്ങളാണുള്ളത്. കാങ്ങ്ഗ്ര ക്യൂന്‍ എന്ന ആഡംബര ട്രെയിന്‍ ഇതിലേയാണ് കടന്ന് പോകുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പത്താന്‍കോട്ടിലെ വിമാനത്താവളം ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഏതാനും വിമാനങ്ങള്‍ സാധാരണ യാത്രക്കാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്നും, കുളുവില്‍‌ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പത്താന്‍കോട്ടിന് അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അമൃത്‍സറിലാണ്. ഇവിടെ നിന്ന് ബസിലോ, ടാക്സിയിലോ പത്താന്‍കോട്ടിലേക്കെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu