തെയ്ന്‍ ഡാം എന്ന പേരിലും അറിയപ്പെടുന്ന രഞ്ജിത് സാഗര്‍ ഡാം രാജ്യത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഡാമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പെന്‍സ്റ്റോക്ക് പൈപ്പും, പഞ്ചാബിലെ ഏറ്റവും വലിയ ജലവൈദ്യുത നിര്‍മ്മാണ കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രവി നദിയിലുള്ള ഈ ഡാമിന് സമീപമുള്ള ടൗണ്‍ ഷാഹ്പൂര്‍ കാന്ദിയാണ്. ശ്രീ സിങ്ങ് സഭ ഗുരുദ്വാര ഇവിടെയാണ്. മനോഹരമായ പര്‍വ്വതങ്ങളുടെയും, ജലശേഖരത്തിന്റെയും കാഴ്ച സഞ്ചാരികളെ വശീകരിക്കുന്നതാണ്.