രജപുത് നേതാവായിരുന്ന ജസ്പാല്‍ റാണ സിങ്ങ് പത്താനിയ 1505 ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. നര്‍പൂര്‍, കാങ്ഗ്ര എന്നിവയുടെ ഭരണമേല്നോട്ടത്തിനായാണ് ഈ കോട്ട നിര്‍മ്മിച്ചത്. ഈ കെട്ടിടത്തില്‍ മനോഹരമായ മോസ്കുകളും, ക്ഷേത്രങ്ങളും അക്കാലത്തെ മതസഹിഷ്ണുതയുടെ സാക്ഷ്യങ്ങളായി ഉണ്ടായിരുന്നു. രവി നദിയുടെയും ഹിമാലയപര്‍വ്വത നിരകളുടെയും ചേതോഹരമായ ഭംഗി ശ്വാസമടക്കിപ്പിടിച്ചേ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവൂ.