നരേന്ദ്രസിംങ് മഹാരാജാവാണ് 1847 ല്‍ ശീശ് മഹല്‍ പണിതത്. മോതിബാഗ് പാലസിന് പുറകിലായി പണിത ഈ കണ്ണാടിമാളിക പാട്യാല രാജാക്കന്മാരുടെ പാര്‍പ്പിടമായിരുന്നു. പല നിറങ്ങളിലുള്ള ചില്ലുകളും കണ്ണാടികളും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ “കണ്ണാടി മാളിക” എന്നും ഇത് അറിയപ്പെടാറുണ്ട്. ഇതിന്റെ സൌന്ദര്യത്തിന്റെ മോടി കൂട്ടുമാറ് മുന്‍വശത്ത് ഒരു പൊയ്കയും അതിന് കുറുകെ ഒരു പാലവും പണിതിട്ടുണ്ട്. ലക്ഷ്മണ് ജൂല എന്നാണ് ഇവ മൊത്തത്തില്‍ അറിയപ്പെടുന്നത്.
ഇതിനകത്തുള്ള മ്യൂസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്മാരക മുദ്രകളുടെ ബൃഹത്തായ ശേഖരമുണ്ട്. സുന്ദരവും സൂക്ഷ്മവുമായ കലാവിരുതുകള്‍ , മച്ചിലും ചുവരിലുമുള്ള കൊത്തുവേലകള്‍ എന്നിവ രാജസ്ഥാനിലെയും കങ്ര യിലെയും കലാകാരന്മാരുടെ നൈപുണ്യം വിളിച്ചോതുന്നവയാണ്. ധാരാളം സാംസ്ക്കാരിക പരിപാടികളും പൈതൃകാഘോഷങ്ങളും വര്‍ഷം തോറും ശീശ് മഹലില്‍ നടത്തിവരാറുണ്ട്.