വളരെ ശാന്തമായ ഒരു പ്രദേശമാണ് സഞ്ജയ് ഗാന്ധി ജൈവിക് ഉദ്യാന്‍. പാര്ക്കിന് ഒ്ത്ത നടുക്ക് വലിയൊരു കുളം കാണാം. പാര്‍ക്കിനകത്തെ പച്ചപ്പും കാട്ടുപാതകളും സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും, പ്രത്യേകിച്ച് കു്ട്ടികള്‍ക്ക്. 300ല്‍ അധികം ഇനങ്ങളില്‍ പെട്ട സസ്യങ്ങളാണ് ഈ പാര്‍ക്കിലുള്ളത്. മരങ്ങള്‍, കുറ്റിച്ചെടികള്‍, ഔഷധസസ്യങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഔഷധസസ്യങ്ങളുടെ നഴ്സറി, ഓര്‍ക്കിഡ് ഹൗസ്, ഫേണ്‍ (പന്നല്‍ച്ചെടി) ഹൗസ്, ഗ്ളാസ് ഹൗസ്, റോസാപ്പൂന്തോട്ടം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകള്‍.