പുരാവസ്തു പര്യവേഷണം നടക്കുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ബുലന്ദി ബാഗ്. ടെറാകോട്ട ഉത്പന്നങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയ മൗര്യ ഭരണകാലത്തെ നിരവധി പുരാവസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൗര്യ സാമ്രാജ്യത്തെ കുറിച്ചും അവിടുത്തെ ജീവിതത്തെ കുറിച്ചും മനസ്സിലാക്കാന്‍ ഈ പുരാവസ്തുക്കള്‍ വളരെയധികം സഹായകമാണ്.