നഗരത്തിന്റെ ഭൂപടത്തിലെ ഒരു പ്രധാന അടയാളമാണ് ഗാന്ധി മൈതാനം. പട്ന ല്വാണ്‍ എന്നാണ് ഇത് നേരത്തേ അറിയപ്പെട്ടിരുന്നത്. പറ്റ്നയുടെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മൈതാനം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും വ്യാപാരമേളകള്‍ക്കും നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൈതാനത്തിന് ചുറ്റിലുമായി നിരവധി വാണിജ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.