ഫത്തേഹ് ചന്ദ് മൈനി രാജാവിന്റെ വാസസ്ഥലമായിരുന്നു ഗുരുദ്വാര ബാല്‍ ലീലാ മൈനി. കുട്ടികളില്ലാതിരുന്ന രാജ്ഞിയെ ഗുരു ഗോബിന്ദ് സിംഗ് സന്ദര്‍ശിക്കുകയും തന്റെ ആത്മീയ ശക്തി ഉപയോഗിച്ച് അവരുടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
വേവിച്ച പയര്‍ രാജ്ഞി അദ്ദേഹത്തിന് ആഹാരമായി നല്കി. ഈ ഗുരുദ്വാരയില്‍ പ്രസാദമായി നല്‍കുന്നത് വേവിച്ച പയറാണ്. ഗുരുദ്വാരയുടെ പഴയ വാതിലില്‍ കാണുന്ന കൊത്തുപണികള്‍ 1668ല്‍ ചെയ്തതാണ്. എന്നാല്‍ ഗര്‍ഭഗൃഹം ഉള്‍ക്കൊളളുന്ന ഹാള്‍, മറ്റു ഭാഗങ്ങള്‍ എന്നിവ അടുത്ത കാലത്താണ് നിര്‍മ്മിച്ചത്.