ഗംഗാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന പത്തര് കി മസ്ജിദ് സെയ്ഫ് ഖാന്റെ പള്ളി, ചിമ്മി ഘട്ട് പള്ളി, സംഗി മസ്ജിദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ജഹാംഗീറിന്റെ പുത്രനായ പര്‍വേസ് ഷായാണ് ഈ പള്ളി സ്ഥാപിച്ചത്. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ആണ് ഇത് പത്തര് കി മസ്ജിദ് എന്ന് അറിയപ്പെടുന്നത്.
ഇവിടെ താമസിക്കുന്ന മുസ്ളിങ്ങള്‍ ഈ പള്ളിയെ വളരെ ആദരവോടെയാണ് കാണുന്നത്. മതപരമായ പ്രാധാന്യത്തിന് പുറമെ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും പത്തര് കി മസ്ജിദിന് പ്രാധാന്യം ഉണ്ട്.