ഷേര്‍ഷാ സൂരി മസ്ജിദ് ഷേര്ഷാഹി എന്ന പേരിലും പ്രശസ്തമാണ്. അഫ്ഘാന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമായ ഈ പള്ളി 1540-1545 കാലഘട്ടത്തില്‍ ഷേര്‍ഷാ സൂരിയാണ് നിര്‍മ്മിച്ചത്.
പള്ളിയ്ക്കകത്ത് ഒരു ശവകുടീരം കാണാം. അഷ്ടാകൃതിയിലുള്ള കല്‍പ്പാളിക്ക് അടിയിലാണ് ശവകുടീരം. ഈ പള്ളിയുടെ ഏറ്റവും വലിയ ആകര്‍ഷണം നാലു ചെറിയ താഴികക്കുടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വലിയ താഴികക്കുടമാണ്. ഏത് ദിശയില്‍ നിന്ന് നോക്കിയാലും മൂന്ന് താഴികക്കുടങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂവെന്നതാണ് ഇവയുടെ എടുത്തുപറയത്തക്ക സവിശേഷത.