ശ്രീകൃഷ്ണ സയന്‍സ് സെന്റര്‍ കാണേണ്ട ഒരു കാഴ്ച തന്നെയാണ്. ഫണ്‍ സയന്‍സ് ഗ്യാലറി, പോപ്പുലര്‍ സയന്‍സ് ഗ്യാലറി, വിശ്വരൂപം, 3ഡി ഷോ, മഹാസമുദ്രങ്ങള്‍, ജുറാസിക് പാര്‍ക്ക്, പരിണാമം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്.
ജനങ്ങളില്‍ ശാസ്ത്ര താത്പര്യം വളര്‍ത്താന്‍ ഉതകുന്ന നിരവധി വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന പ്രദര്‍ശന വസ്തുക്കളും ഉള്‍പ്പെടുന്നു. പ്രിതഫലനം, അപ്രത്യക്ഷമാകുന്ന ചിത്രങ്ങള്‍, 3ഡി ചിത്രങ്ങള്‍, മെഡിക്കല്‍ ഇമേജിംഗ്, നിറങ്ങള്‍, ഡിജിറ്റല്‍ ആന്റ് വിര്‍ച്വല്‍ ഇമേജിംഗ് എന്നിവയെ കുറിച്ചും അവയ്ക്ക് പിന്നിലെ തത്വങ്ങളെ കുറിച്ചും വിശദമാക്കുന്ന പ്രദര്‍ശന വസ്തുക്കള്‍ പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. സയന്‍സ് സെന്റര്‍ വളപ്പില്‍ കഫറ്റേരിയ പ്രവര്‍ത്തിക്കുന്നുണ്ട്.