പട്നയിലെ ഗുരുദ്വാരയാണ് തക്ത് ശ്രീ ഹര്‍മന്ദിര്‍ സാഹിബ്. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ സ്മരണാര്‍ത്ഥം മഹാരാജാ രഞ്ജിത് സിംഗ് ആണ് ഈ ഗുരുദ്വാര നിര്‍മ്മിച്ചത്. ഇന്ത്യയുടെ കിഴക്ക് ഭാഗങ്ങളിലേക്ക് സിഖ്മതം എത്തിയത് ഈ ഗുരുദ്വാരയില്‍ നിന്നാണ്. ഗുരു ഗോബിന്ദ് സിംഗ് ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഗുരുദ്വാരയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പാംഗുര എന്ന് അറിയപ്പെടുന്ന ഗോബിന്ദ് സിംഗിന്റെ സ്വര്‍ണ്ണം പൂശിയ തൊട്ടില് ഇതില്‍ പ്രധാനപ്പെട്ടതാണ്. ശില്‍പ്പ ചാതുര്യം കൊണ്ടും ഈ ഗുരുദ്വാര അനുഗൃഹീതമാണ്. വെള്ള നിറത്തിലുള്ള വലിയ താഴികക്കുടങ്ങള്‍, അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഗോവണികള്‍, അതിശയിപ്പിക്കുന്ന കൊത്തുപണികള്‍ എന്നിവ കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും.