ശിവക്ഷേത്രമായ ഈ അമ്പലം പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പ്രകൃതിദത്തമായ വെള്ളക്കല്ലു കൊണ്ട് നിര്‍മിച്ച ഒരു ശിവലിംഗം ഇ വിടെയുണ്ട്. പുല്സത നദിയുടെ ഇടതുവശത്തായി പര്‍വതത്തിന്റെ താഴ്ഭാഗത്താണ് ക്ഷേത്രം. പുഴക്ക് സമീപം ധ്യാനത്തില്‍ ഏര്‍പ്പെട്ടിരുന്ന രാവണന്റെ മുത്തച്ചന്റെ പേരായ പുല്സതന്റെ പേരില്‍ നിന്നാണ് നദിക്ക് ഈ നാമകരണം ലഭിച്ചതെന്നാണ് വിശ്വാസം.
സഹോദരീ സഹോദര ബന്ധത്തിന്റെ ആഘോഷമായ രക്ഷാബന്ധന നാളുകളില്‍ ഇവിടെ ധാരാളം ഭക്തരാണ് എത്താറ്. പാട്നിടോപ്പിലെത്തിയാല് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കേന്ദ്രങ്ങളിലൊന്നാണിത്. ജീപ്പ വാടകക്കെടുത്തോ ബസിലോ ഇവിടെയെത്താം.