പ്രശസ്തമായ ട്രക്കിങ് റുട്ടാണിത്. 3500 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിങ്ങി നിറഞ്ഞ് നില്ക്കുന്ന ഈ പൈന്‍ കാടുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ പറയുന്നത് ഇവിടെ നിന്ന് പശുവിന്റെ കഴുത്തില്‍ കെട്ടിയിട്ടുള്ള മണിനാദമല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനാവാത്ത ശാന്തതയാണ് അനുഭവപ്പെടുകയെന്നാണ്. പിക്നിക് സ്നേഹികളും സാഹസികപ്രേമികളും ശിവഘട്ട് മികച്ചൊരു സ്ഥലമായി കരുതുന്നു.