Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൗറി » ആകര്‍ഷണങ്ങള് » ശ്രീനഗര്‍

ശ്രീനഗര്‍, പൗറി

19

അളകനന്ദ നദിയുടെ പ്രശാന്തമായ തീരത്തെ തീര്‍ത്തും സുന്ദരമായ സ്ഥലമാണ് ശ്രീനഗര്‍. പൗറി ടൗണില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീനഗറാണ് ജില്ലയിലെ ഏറ്റവും വലിയ നഗരം. കോളനി കാലഘട്ടത്തിനുമുമ്പുള്ള ഗര്‍ഹ്വാള്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന ശ്രീനഗര്‍. മര്‍ത്യ ത്യാഗത്തിന്‍െറ പ്രതീകമായ ഒരു യന്ത്രമായ ശ്രീയന്ത്രയില്‍ നിന്നാണ് നഗരത്തിന്ന് ഈ പേര് വീണത്. 1879 ലാണ് ഇന്ന് കാണുന്ന ഈ നഗരം ആവിഷ്കരിച്ചത് .

7.79 ചതുരശ്ര കിലോമീറ്റല്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരം ചാര്‍ ദം യാത്രക്കിടയിലെ പ്രധാന ഇടത്താവളമാണ്.  രഘുനാഥ് ക്ഷേത്രം, ബുലി ക്ഷേത്രം, സത്യനാരായണ്‍ ക്ഷേത്രം, കംസമാര്‍ദാനി ക്ഷേത്രം, കമലേശ്വര്‍ ക്ഷേത്രം, ഥാരിദേവി ക്ഷേത്രം, കിഷോറി മാത, ശങ്കര്‍ മത്, ബദരീനാഥ് മത എന്നിവയാണ് അടുത്തുള്ള മതകേന്ദ്രങ്ങള്‍.

ദേവേലേഗര്‍ഹ്, ശ്രീനഗര്‍

ശ്രീനഗറില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ദേവേലേഗര്‍ഹ്. കങ്ക്ര രാജാവായ ദേവേലാണ് ഈ സ്ഥലം നിര്‍മിച്ചത്. ലക്ഷ്മിനാരായണ്‍ ക്ഷേത്രം, ഗൗരി ദേവി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ ദേവേലേഗര്‍ഹിന് സമീപത്താണ്. അമ്പലത്തിലെ കല്ലുകളില്‍ നിരവധി ലിഖിതങ്ങള്‍ കൗതുകമുളവാക്കുന്നതാണ്. വിഷ്ണുഭഗവാന്‍െറ വിഗ്രഹമാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തലെ പ്രതിഷ്ഠ.

ശങ്കര്‍ മാത്, ശ്രീനഗര്‍

ശ്രീനഗര്‍ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശങ്കര്‍മാത്. ആദിശങ്കരന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അമ്പലത്തിന്‍െറ ശ്രീകോവിലില്‍ വിഷ്ണുഭഗവവാന്‍െറയും ലക്ഷ്മീദേവിയുടെയും കല്‍ചിത്രങ്ങളുണ്ട്. ഇതിന്‍െറ രൂപകല്‍പന രീതി 17ാം നൂറ്റാണ്ടിലേതുമായി സാമ്യമുള്ളതാണ്.

കെഷോറി മാത്, ശ്രീനഗര്‍

വന്‍ പാറക്കല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള കെഷോറി മാത് ഇതിന്‍െറ രൂപകല്‍പനകൊണ്ട് പ്രസിദ്ധമാണ്. പ്രധാന കവാടത്തിലെ ശിലയിലെ ലിഖിതങ്ങളില്‍ ഈ അമ്പലം 1682 എഡിയില്‍ കെഷോറി എന്നയാള്‍ നിര്‍മിച്ചതായി വ്യക്തമാക്കുന്നു.

കന്ദ, ശ്രീനഗര്‍

പൗറി ജില്ലാ ആസ്ഥാനത്ത്നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് കന്ദ ക്ഷേത്രങ്ങള്‍. ശ്രീനഗര്‍-ദെല്‍ചൗറി റോഡിലെ ദെല്‍ചൗറി ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഈ അമ്പലങ്ങള്‍ പണിതിരിക്കുന്നത്. ലക്ഷ്മിനാരായണ്‍, ഉമാമഹോഷ്, സൂര്യന്‍, വിഷ്ണു എന്നിവരുടെ ചിത്രങ്ങളാണ് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പത്താം നൂറ്റാണ്ടിന്‍േറതും പതിമൂന്നാം നൂറ്റാണ്ടിന്‍േറതുമായി സാമ്യമുള്ളതാണ്.

ദേവല്‍, ശ്രീനഗര്‍

വൈഷ്ണവക്ഷേത്രങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവല്‍ ക്ഷേത്രങ്ങളാല്‍ പ്രശസ്തമാണ് ദേവല്‍. പൗറിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് 12 ക്ഷേത്രങ്ങള്‍ ചേര്‍ന്ന ദേവല്‍. നിര്‍മാണരീതിയനുസരിച്ച് ഈ ക്ഷേത്രകൂട്ടങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. 18 ,19 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണ് ഒരു ഗ്രൂപ്പെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടക്ക് നിര്‍മിച്ചതാണ് രണ്ടാം ഗ്രൂപ്പ് അമ്പലങ്ങള്‍.

ലാല്‍ഥാങ് ,  ശ്രീനഗര്‍

പൗറിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ കോട്ദ്വാര തെഹ്സിലിലാണ് ലാല്‍ഥാങ് സ്ഥിതി ചെയ്യുന്നത്. പ്രധാന മാര്‍ക്കറ്റിന് സമീപത്തെ ശിവക്ഷേത്രമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. പാഞ്ച്യതാന്‍ ശിവലിംഗമാണ് ഇവിടത്തെ ശ്രീകോവിലിലെ പ്രതിഷ്ഠ. ശിവലിംഗത്തിന് ചുറ്റുമായി വിഷ്ണു, ബ്രഹ്മാവ്, സൂര്യന്‍, ഉമ, മഹേഷ് എന്നീ ദേവതകളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച രീതിയിലാണിത്. ഒമ്പതാം നൂറ്റാണ്ടിലെ ചിത്രകലയോട് സാമ്യമുള്ളതാണ് ഇത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ടുവാലയില്‍ നന്നാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം കൊണ്ടുവന്നിരിക്കുന്നത്. മധ്യകാലത്തിന് മുമ്പും പിമ്പുമുള്ള നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടത്തെിയ സ്ഥലമാണ് പാണ്ടുവാല.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri