ഫലോഡിയിലെ മനോഹരമായ ഒരു ഹവേലിയാണ് ലാല്‍ നിവാസ്. മനോഹരമായ ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കെട്ടിടം 1750ലാണ് പണിതത്. ഇപ്പോള്‍ ഇവിടെ പ്രശസ്തമായ ഒരു ഹെറിറ്റേജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുകയാണ്. മനോഹരമായ അകത്തള അളങ്കാരങ്ങളാണ് ഈ കെട്ടിടത്തിലേത്. ചുവരുകളിലെ കണ്ണാടിപ്പണികളും, ആന്റിക് വസ്തുക്കളുടെ ശേഖരവുമെല്ലാം ചേര്‍ന്ന് കെട്ടിടത്തിന് തനി രാജകീയ പ്രൗഡിനല്‍കുന്നു.