പിലാനിക്ക് സ്വന്തമായി വിമാനത്താവളമില്ല. 203 കിലോമീറ്റര്‍ അകലത്തുള്ള ഡല്‍ഹിയാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. ജയ്പൂരിലേക്ക് ഇവിടെ നിന്നും 205 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടങ്ങളില്‍ നിന്നും വിമാനങ്ങളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ പിലാനിയിലെത്താം.