പിതോരഘര് പട്ടണത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ചന്ദക് എന്ന ഈ കുന്നിന്മേട്. സോര്‍ വാലിയുടെ വടക്ക് ഭാഗത്തായി നിലകൊള്ളുന്ന ഈ പ്രദേശത്തേക്ക് കുന്ന് കയറി വേണം പോകാന്‍. ഹാങ് ഗ്ലൈഡിംങില് താല്പര്യമുള്ളവര്ക്ക് ഇവിടെ അതിന് സൌകര്യമുണ്ട്. ഇതിനുപുറമെ ദേശവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള മനുക്ഷേത്രവും മെഗ്നീഷ്യം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയും ഇവിടെയുണ്ട്.