പിതോരഘറില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് താല് കേദാര്‍. വീതികുറഞ്ഞ ഒരു വഴിയിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററോളം ഉയരത്തിലായാണ് ഇത് നിലകൊള്ളുന്നത്. ഹൈന്ദവ ഉത്സവമായ ശിവരാത്രി നാളില്‍ ഒരുപാട് ഭക്തജനങ്ങള്‍ ഈ മന്ദിരം സന്ദര്‍ശിക്കാറുണ്ട്. പിതോരഘര്, നകുലേശ്വര ക്ഷേത്രം, ഐന്ചോലി എന്നിവിടങ്ങലില്‍ നിന്ന് ട്രെക്കിംങ് വഴി സന്ദര്‍ശകര്‍ക്ക് താല് കേദാറിലെത്താം.