Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പോച്ചാംപള്ളി

പോച്ചാംപള്ളി - പട്ടിന്റെ ഗ്രാമം

9

പട്ടുതുണിയോട് താല്‍പര്യമുള്ളവര്‍ക്കെല്ലാം കേട്ടുപരിചയമുള്ള പേരായിരിക്കും പോച്ചാപള്ളി, തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന പോച്ചാംപള്ളി അറിയപ്പെടുന്നതുതന്നെ ഇന്ത്യയുടെ സില്‍ക് സിറ്റിയെന്നാണ്. പോച്ചാംപള്ളിയില്‍ നെയ്യുന്ന മേന്‍മയേറിയ പട്ടുതന്നെയാണ് ഈ വിശേഷണത്തിന് കാരണം. പട്ടുസാരികളുടെ കൂട്ടത്തില്‍ പോച്ചാംപള്ളി സാരിയ്ക്കുള്ള സ്ഥാനം ചെറുതല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തും പോച്ചാംപള്ളി പട്ടിന് വിപണിയുണ്ട്.

പട്ടുമാത്രമല്ല ഈ തെലുങ്കു നഗരത്തിന്റെ പ്രത്യേകത. സംസ്‌കാരം, പാരമ്പര്യം, ചരിത്രം എന്നിങ്ങനെ എല്ലാം സംഗമിയ്ക്കുന്ന അസ്സലൊരു വിനോദസഞ്ചാരകേന്ദ്രമാണ് പോച്ചാപള്ളി. കുന്നിന്‍നിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന പോച്ചാംപള്ളിിയല്‍ തടാകങ്ങളും, കുളങ്ങളും ക്ഷേത്രങ്ങളുമെല്ലാം ഏറെയുണ്ട്. പോച്ചാംപള്ളിയിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുകയാണ്. പട്ടിന്റെ പെരുമയും നെയ്ത്തുഗ്രാമങ്ങളും തന്നെയാണ് വിദേശികളെ ഇങ്ങോട്ടാകര്‍ഷിയ്ക്കുന്ന പ്രധാന ഘടകങ്ങള്‍.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് പോച്ചാംപള്ളി പലപ്രധാന മുന്നേറ്റങ്ങളുടെയും നട്ടെല്ലായിരുന്നു. 1951ല്‍ വിനോബ ഭാവെ പോച്ചാംപള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. പോച്ചാംപള്ളിയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് എണ്‍പത് ഏക്കര്‍ നിലം വേണമെന്ന് അവിടുത്തെ ജന്മിയായിരുന്ന വെദ്രെ രാമചന്ദ്രറെഡ്ഡിയോട് ആവശ്യപ്പെട്ടു. അദ്ദേഹം ജനങ്ങള്‍ക്കായി 250 ഏക്കര്‍ നിലം പതിച്ചുനല്‍കി. ഭൂദാന പ്രസ്താനത്തിന് വഴിതെളിയിച്ച സംഭവമായിരുന്നു ഇത്. ഇതിന് ശേഷം ഭൂദാന്‍ പോച്ചാംപള്ളിയെന്നാണ് പോച്ചാംപള്ളി അറിയപ്പെടുന്നത്.

വിനോഭ മന്ദിന്‍, 101 ധര്‍വാസ ഹൗസ് എന്നിവ പോച്ചാംപള്ളിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൈദരാബാദില്‍ നിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ പോച്ചാപള്ളിയില്‍ എത്താം. പോച്ചാംപള്ളിയില്‍ റെയില്‍വേ സ്‌റ്റേഷനും വിമാനത്താവളവുമൊന്നുമില്ല, പക്ഷേ യാത്ര ഒട്ടും ദുഷ്‌കരമാവുകയുമില്ല. ആന്ധ്രപ്രദേശിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ പോച്ചാംപള്ളിയിലും ഉഷ്ണമേറെയുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുക.

മഴക്കാലവും സന്ദര്‍ശനത്തിന് അത്ര യോജിച്ച സമയമല്ല, പക്ഷേ ശീതകാലത്ത് കഥയാകെ മാറും, മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് പോച്ചാംപള്ളിയില്‍ അനുഭവപ്പെടുക. ഈ സമയമാണ് ഈ പട്ടുനഗരം സന്ദര്‍ശിയ്ക്കാന്‍ അനുയോജ്യമായ സമയം. ചരിത്രത്തിലും, സംസ്‌കാരത്തിലുമെല്ലാം താല്‍പര്യമുള്ളവര്‍ക്കും ഗ്രാമീണ ജീവിതത്തെ അടുത്തറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും നെയ്ത്തും നൂല്‍നിര്‍മ്മാണവുമെല്ലാം കണ്ടറിയാന്‍ ഇഷ്ടമുള്ളവര്‍ക്കുമെല്ലാം പോച്ചാംപള്ളിയിലെത്താം. മാത്രമല്ല പുറംനാടുകളില്‍ വന്‍വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന പോച്ചാംപള്ളി പട്ട് ഇവിടെ നിന്നും ചുരുങ്ങിയ വിലയില്‍സ്വന്തമാക്കുകയും ചെയ്യാം.

പോച്ചാംപള്ളി പ്രശസ്തമാക്കുന്നത്

എങ്ങിനെ എത്തിച്ചേരാം പോച്ചാംപള്ളി

  • റോഡ് മാര്‍ഗം
    ഹൈദരാബാദില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി പോച്ചാംപള്ളിയില്‍ എത്താം. ഹൈദരാബാദ് നഗരത്തിലേയ്ക്ക് പോച്ചാംപള്ളിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമേയുള്ളു. ഇവിടേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പോച്ചാംപള്ളിയില്‍ റെയില്‍വേ സ്റ്റേഷനില്ല, ബിബിനഗറിലാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോച്ചാംപള്ളിയിലേയ്ക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്‌സിയിലോ ബസിലോ പോച്ചാംപള്ളിയിലെത്താം. ആന്ധ്ര പ്രദേശിലെ എല്ലാ സ്ഥലഹങ്ങളില്‍ നിന്നും ബിബിനഗര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് തീവണ്ടികളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പോച്ചാംപള്ളിയ്ക്കടുത്തുള്ളത്. 50 കിലോമീറ്ററാണ് പോച്ചാംപള്ളിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ പോച്ചാംപള്ളിയില്‍ എത്താം. ടാക്‌സി ചാര്‍ജ് 2000നും 4000നും ഇടയില്‍ വരും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat