Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊഖ്‌റാന്‍ » ആകര്‍ഷണങ്ങള് » പൊഖ്‌റാന്‍ കോട്ട

പൊഖ്‌റാന്‍ കോട്ട, പൊഖ്‌റാന്‍

14

പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട താര്‍ മരുഭൂമിയ്ക്ക് നടുവിലാണ് സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് പേര്‍ഷ്യപോലുള്ള വിദേശരാജ്യങ്ങളുമായി സില്‍ക്, ഉപ്പ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ വ്യാപാരം നടത്താനായി ഉപയോഗിച്ചിരുന്ന പാതയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. രാഥോഡ് ഗോത്രത്തില്‍പ്പെട്ട ചംപാവത്തുകളുടെ നേതാവിന്റെ അധീനതയിലാണ് ഈ കോട്ട. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ സഞ്ചാരികള്‍ ഈ കോട്ട കാണാനെത്തുന്നുണ്ട്.

ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത മനോഹരമായ കൊട്ടാരങ്ങളും കൂറ്റന്‍ ഗോപുരങ്ങളുമെല്ലാം കോട്ടയില്‍ കാണാം. ഇപ്പോള്‍ ഥാക്കൂര്‍ നാഗേന്ദ്ര സിങ് പൊഖ്‌റാന്‍, ഭാര്യ തകുറാനി യശ്വന്ത് കുമാരി പൊഖ്‌റാന്‍ എന്നിവരുടെ കൈവശമാണ് ഈ കോട്ട. സന്ദര്‍ശകര്‍ക്ക് കോട്ട ചുറ്റിനടന്ന് കാണാനുള്ള സൗകര്യം ഇവര്‍ ഒരുക്കിയിട്ടുണ്ട്. മുഗള്‍, രജപുത് വാസ്തുവിദ്യാ ശൈലിയുടെ സമന്വയമാണ് ഈ കോട്ട.

രജപുത് കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ചിത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയം ഇവിടെയുണ്ട്. ഒട്ടേറെ പുസ്തകങ്ങളുടെ ശേഖരമുള്ളൊരു വലിയ ലൈബ്രറിയും ഈ കോട്ടയ്ക്കുള്ളിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat