Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊഖ്‌റാന്‍ » കാലാവസ്ഥ

പൊഖ്‌റാന്‍ കാലാവസ്ഥ

ഒക്ടോബറിനും മാര്‍ച്ചിനുമിടയിലുള്ള സമയമാണ് പൊഖ്‌റാന്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. മരുഭൂമിയില്‍ കിടക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ വേനല്‍ കടുത്തതാണ്. 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അന്തരീക്ഷ താപം അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് പൊഖ്‌റാന്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാം. സാധാരണരീതിയിലുള്ള മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയത്തെ കൂടിയ താപനില 14 ഡിഗ്രി സെല്‍ഷ്യസാണ്, കുറഞ്ഞത് 1 ഡിഗ്രി സെല്‍ഷ്യസും. ഇക്കാലത്താണ് ഏറെയും സഞ്ചാരികള്‍ പൊഖ്‌റാനിലെത്തുന്നത്. രാത്രി കാലങ്ങളില്‍ തണുപ്പ് അല്‍പം കൂടുമെങ്കില്‍ വേനലിലെ അപേക്ഷിച്ച് ഏറ്റവും സുഖകരമായ കാലമിതാണ്. വളരെ പ്രസന്നമായ പകലുകാണ് ഇക്കാലത്തേത്.