പോണ്ടിച്ചേരിയിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് 1826ല്‍ സി എസ് പെറോറ്റെറ്റ് സ്ഥാപിച്ചതാണ്. ജീവശാസ്ത്രപഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യമുള്ള നിരവധി സസ്യങ്ങളുടെ ശേഖരം ഇവിടെയുണ്ട്. 22 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാര്‍ക്കാണിത്. പോണ്ടിച്ചേരിയിലെ പ്രധാന ബസ് സ്റ്റാന്‍ഡിന്റെ തെക്ക് കവാടത്തിനരികിലായാണ് ഗാര്‍ഡനും അക്വേറിയവും സ്ഥിതി ചെയ്യുന്നത്.
1960 ല്‍ ഇവിടം പോണ്ടിച്ചേരിയിലെ ഹോള്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രധാന കേന്ദ്രമായി മാറി. വൈവിധ്യമാര്‍ന്ന കടല്‍ ജീവികളെ കൊണ്ട് സമ്പുഷ്ടമാണ് അക്വേറിയം. കുട്ടികള്‍ക്കായുള്ള ട്രയിന്‍, ഡാന്‍സിങ് ഫൗണ്ടന് എന്നിവയും ഗാര്‍ഡനിലുണ്ട്.