പൊന്മുടിയിലത്തെുന്നവര് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരു സ്ഥലമാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ വടക്കുകിഴക്കായി 53 സ്ക്വയര്‍ കിലോമീറ്ററിലായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം പേപ്പാറ ഡാമിന്‍െറ വൃഷ്ടിപ്രദേശത്തിന്െറ ഭാഗമാണ്. 1983ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച ഇവിടെകടുവ,പുലി, വരയാട്, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കണ്ടുവരുന്നുണ്ട്.