പൂഞ്ചിലെ ഏറ്റവും പ്രധാനമായ ഹിന്ദു ആരാധാനാലയമാണ് സ്വാമി ബുധ അമര്‍നാഥ് ജി ക്ഷേത്രം. പൂഞ്ചില്‍ നിന്നും 25കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വലിയൊരു കല്ലില്‍ നിന്നും കൊത്തിയെടുത്ത ഈ കൂറ്റന്‍ ക്ഷേത്രത്തിന് നാല് പ്രധാന കവാടങ്ങളുണ്ട്. ഹിന്ദുമതത്തിലെ നാല് ജാതിക്കാര്‍ക്കും പ്രവേശനമുണ്ട് എന്നതാണത്രെ ഈ നാല് വാതിലുകള്‍ സൂചിപ്പിക്കുന്നത്. വെള്ളനിറത്തിലുള്ള ശിവലിംഗമാണ് ഇവിടെ പൂജിക്കുന്നത്.
മേള സ്വാമി സ്വാമി ബുധ അമര്‍നാഥ് ജി എന്ന പേരിലാണ് ഇവിടത്തെ ഉത്സവം അറിയപ്പെടുന്നത്. രക്ഷാ ബന്ധനും ഇവിടെ ആഘോഷിക്കപ്പെടുന്നു.