വര്‍ഷങ്ങളോളം നീണ്ട ഡച്ച് ഭരണത്തിന്റെ സ്മരണ പേറി നില്ക്കുന്ന ഒരു പുരാതന മന്ദിരമാണ് ഡച്ച് പള്ളി. പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്നു പുലിക്കാട്ട്. അതുകൊണ്ട് തന്നെ ഡച്ച് സംസ്കാരത്തിന്റെ പല മാതൃകകളും ഇവിടെ കാണാനാകും. ഈ പള്ളിയും അതോട് ചേര്‍ന്നുള്ള സെമിത്തേരിയും ചരിത്രപരമായ സവിശേഷതകളാലും ശില്പ്പചാതുരി കൊണ്ടും സമാനതകളില്ലാത്തതാണ്.
നിരവധി തവണ പള്ളി പുതുക്കിപ്പണിതെങ്കിലും ഇപ്പോള്‍ ഇത് തകര്‍ച്ചയുടെ വക്കിലാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഏറ്റെടുത്ത സെമിത്തേരിയില്‍ 400 വര്‍ഷം വരെ പഴക്കമുള്ള ശവകുടീരങ്ങളുണ്ട്. ഡച്ചുകാരുടെ പ്രതാപകാലത്തിനിടെ 1657ല്‍ ആണ് ഈ സെമിത്തേരി നിര്‍മ്മിച്ചതെന്ന് ചരിത്രകാരന്മാര് പറയുന്നു. ഡച്ച് വാസ്തുശൈലിയുടെ ഉത്തമോദാഹരണങ്ങളായ പള്ളിയും സെമിത്തേരിയും സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് നിസ്സംശയം പറയാം.